
Friday, July 4, 2008
Tuesday, July 1, 2008
പര്‍വേസ് അഹമദിന്റെ കത്ത്
മമ്മുട്ടി അഭിനയിച്ച യാത്ര എന്ന സിനിമ കണ്ട കാലം തോട്ടെ പേടിപ്പെടുത്തുന്ന കാര്യമാണ് ഒരപരാധവും ചെയ്യാതെ കുറ്റവാളിയാകുന്ന അവസ്ഥ. യാത്രയ്ക്കു ശേഷം പിന്നേയും ഒരുപാടു സിനിമകള്‍ കണ്ടിരിക്കുന്നു, നിരപരാധികള്‍ ക്രൂശിക്കപ്പൊടുന്നത്. സിനിമയല്ലെ എന്ന് ആശ്വസിക്കാനാവുന്നില്ല. വിദഗ്ദരായ കുറ്റവാളികള്‍ പഴുതുകളടച്ച് രക്ഷപ്പെടുമ്പേള് അതിനു പകരം വെക്കപ്പെടുന്ന ഓരൊ നിരപരാധിയും നമ്മെ വേദനിപ്പിക്കുന്നു. ആരുടേയെക്കെയോ തിരക്കഥകള്‍ക്കനുസരിച്ച് ചിത്രീകരിക്കപ്പെടുന്ന ചില സംഭവങ്ങളിലേങ്കിലും മനഃപ്പൂര്‍വ്വം തന്നെ നിരപരാധികള്‍ കുറ്റവാളികളാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യും എന്നാലോചിച്ചാല്‍ മണ്ടയില്‍ തെളിയുന്ന പ്രതിവിധി അവരില്‍ നിന്നും എങ്ങിനേയെങ്കിലും രക്ഷപ്പെട്ട് കോടതിയില്‍ അഭയം പ്രാപിക്കുക എന്നതു മാത്രം. 2008 ജൂണ്‍ പതിമൂന്ന് വെള്ളിയാഴ്ച ഗള്‍ഫ് മാധ്യമത്തില്‍ വന്ന മനുഷ്യപ്പറ്റുള്ളവര്‍ വായിച്ചറിയാന്‍ എന്ന കത്താണ് താഴെ.വായിക്കാത്തവര്‍ ഒന്നു വായിച്ചു നോക്കു. കത്തെഴുതിയ ആളുടെ പേര് പര്‍വേസ് അഹമദ്. മൊഴിമാറ്റം നടത്തിയത് സവാദ് റഹ്മാന്. കത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് ഗള്‍ഫ് മാധ്യമത്തില്‍. ഇത്രയും കാര്യങ്ങള്‍ ഈ ആകുലതയെ തെറ്റായി ധരിക്കാന്‍ ഇടയാക്കാക്കില്ലെന്നു ആഷാന്‍ കരുതുന്നു.
Subscribe to:
Posts (Atom)