Monday, September 22, 2008

വരൂ, നമുക്ക് കൂട്ടമായി പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ
അദ്ദേഹം ആവശ്യപ്പെട്ടതു പോലെ ഞങ്ങളിതാ പ്രാര്‍ത്ഥിക്കുന്നു
അദ്ദേഹത്തെ നീ നന്നാക്കേണമേ
ആമേന്‍!!!!!!!!!!

ഭയങ്കര റിസ്കാന്നറിയാം
എന്നാലും ഞങ്ങളെ കൈ വെടിയരുത്........

Saturday, September 6, 2008

സഗീറിന്‍റെ 14 വേഗങ്ങള്‍ - ഒരു താരതമ്യ പഠനം

ബ്ലോഗിലെ പ്രശസ്തനായ കവി ശ്രീ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ 2008 ആഗസ്റ്റ് 22 ആം തിയ്യതി പ്രസിദ്ധീകരിച്ച 14 വേഗങ്ങള്‍ എന്ന കവിതയും, 2008 ജൂണ്‍ 28ന് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ആരോഗ്യ പാഠം എന്ന പംക്തിയില്‍ ഡോ. ആര്‍. രാഘവന്‍ എഴുതിയ ആരോഗ്യമുള്ളവരുടെ മലം വെള്ളത്തില്‍ പൊങ്ങിക്കിടക്കും എന്ന ലേഖനവും തമ്മില്‍ ഒരു താരതമ്യ പഠനം മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.

എന്നെ അറിഞ്ഞവര്‍
എന്നെ കണ്ടവര്‍
അനാവശ്യമായ കമന്‍റുകള്‍ ഒഴിവാക്കുക


മലയാള മനോരമയിലെ കുറിപ്പ്


സഗീര്‍ രചനയും ചിത്രീകരണവും നിര്‍വ്വഹിച്ച സഗീറിന്‍റെ സ്വന്തം കവിത


14 വേഗങ്ങളെ കുറിച്ച് ബ്ലോഗര്‍മാരുടെ മനസ്സിലേക്ക് വെളിച്ചം വീശാന്‍ ഉതകുന്നത് ആയിരുന്നു സഗീറിന്‍റെ കവിത എന്നത് എടുത്തു പറയേണ്ടതുണ്ട്. ഡോക്ടര്‍ രാഘവന്‍ എമ്പക്കം, അധോവായു, മലം മുതലായവയെ പറ്റി വളരെ ലാഘവത്തോടെ പറഞ്ഞു പോകുമ്പോള്‍ ശ്രീ. സഗീര്‍ കവിതയുടെ രൂപത്തില്‍ അവയെ നമ്മില്‍ ആഴ്ന്നിറങ്ങും വിധത്തില്‍ ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഒന്നാമനിവന്‍ ഏമ്പക്കം
....................................
.....................................
പതിനാലാമനോ ശുക്ലവുമല്ലോ!
ഇവിടെ ശ്രീ. സഗീര്‍ വേഗങ്ങളുടെ ക്രമവിന്യാത്തില്‍ പോലും വളരെ കൃത്യത പാലിച്ചിരിക്കുന്നതായി കാണാം. സൂക്ഷമദൃഷ്ടിയോട് കൂടി രചനകളെ സമീപിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഇതിനു കഴിയൂ എന്നത് അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ മാറ്റ് കൂട്ടുന്നു.

വേഗങ്ങളുടെ സ്വാഭാവിക ഗതിയെ തടയുകയോ അശാസ്ത്രീയമായി നിയന്ത്രിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് ഡോ. രാഘവന്‍ പറഞ്ഞു പോകുമ്പോള്‍ സഗീര്‍ നമുക്ക് കവിതയിലൂടെ എങ്ങിനെയാണ് അത് പറഞ്ഞു തന്നിരിക്കുന്നതെന്ന് നോക്കാം.

*വേഗധാരാണമൊട്ടും നന്നല്ല-
യെങ്കിലും സാധ്യമാണുതാനും.

*വേഗങ്ങളെ പിടിച്ചു നിര്‍ത്തല്‍


ഈ കവിതയുടെ രചനാവേളയില്‍ അനുഭവിച്ച വേദന എത്രമാത്രമെന്ന് കുഞ്ഞന്‍ എന്ന വായനക്കാരന്‍റെ അഭിപ്രായത്തിനുള്ള സഗീറിന്‍റെ മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് നമുക്കിവിടെ കാണാം.

ഒരു ആത്മ സംതൃപ്തിക്കായ്........ said...
പ്രിയ കുഞ്ഞന്‍,വേഗങ്ങള്‍ എന്താണ്‌,എത്രതരം എന്നൊന്നു അറിയാതെയാണോ?ഈ ചോദ്യം!അതോ എന്നെയും,എന്റെ കവിതയേയും കുറച്ചു കാട്ടാനോ? ചോദ്യത്തില്‍ ഒരു അറിവില്ലയ്മ കാണുവാന്‍ കഴിയുന്നു.മറ്റുള്ളവരും അറിയണോ ഈ അറിവില്ലായ്മ!

ശ്രീ. സഗീര്‍ പറഞ്ഞതിലും കാര്യമില്ലേ! ഇതൊന്നും അറിയാതെയാണോ മഹത്തായ ഒരു കവിതയെ നിരൂപിക്കാന്‍ ഇറങ്ങി തിരിക്കുന്നത്?

ഇനി തേജോ പുംഗവനുള്ള സഗീറിന്‍റെ ഉത്തരത്തിലേക്ക് ഒന്നെത്തി നോക്കാം (വഴുതി വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക)

ഒരു ആത്മ സംതൃപ്തിക്കായ്........ said...
പ്രിയ തേജോ പുംഗവന്‍ ,കാമം നിയന്ത്രണ വിധേയമാണ് എന്നു പറഞ്ഞത് ഞാന് ഒരു ഉപനിഷത്തും വായിച്ചല്ല.മറിച്ച് പണ്ദുള്ള മഹര്ഷിമാര് തപശക്തിയിലൂടെ കാമത്തിനെ നിയന്ത്രണവിധേയമാക്കിയിരുന്നു എന്നു എവിടെയോ പണ്ദു വായിച്ചതായി ഓര്ത്തുകൊണ്ദ് എഴുതിയതാണ്.കവിതയില് ഞാന് പരയുന്നുണ്ദല്ലോ ശുക്ലത്തെ കുറിച്ച് കാമത്തിന്റെ അവസാനമാനല്ലോ ഈ വേഗം വരുന്നത്.ഇത് തടയുന്നത് നല്ലതല്ല എന്നും ഞാന് പറയുന്നുണ്ദ്.പക്ഷെ ഈ കാമം തീര്ക്കാന് ഇന്ന് നടന്നുകൊണ്ദിരിക്കുന്ന സംഭവങ്ങള് നല്ലതല്ല അതിനു വെറെ പലമാര്ഗങ്ങളുണ്ദല്ലോ?അതില് പലതും സ്വീകരിക്കാമല്ലോ!

ഇതെല്ലാം തന്നെ അദ്ദേഹത്തിന്‍റെ ആഴമേറിയ വായനാശീലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്രയും പ്രതിഭാധനനായ ഒരു കവി നമ്മുക്കിടയില്‍ ഉണ്ടെന്നുള്ള തിരിച്ചറിവില്‍ എന്‍റെ അന്തരംഗം അഭിമാനപൂരിതമാകുന്നു - നിങ്ങളുടേയോ???

നിയമപ്രകാരമുള്ള മാപ്പറിയിപ്പ്:
അയലത്തെ ലീലാമ്മ ലീവായതിനാല്‍ ജൂണ്‍ ലക്കം മനോരമ ഇന്നലെയാണ് വായിക്കാനൊത്തത്, സദയം ക്ഷമിക്കുക