ബ്ലോഗിലെ പ്രശസ്തനായ കവി ശ്രീ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ 2008 ആഗസ്റ്റ് 22 ആം തിയ്യതി പ്രസിദ്ധീകരിച്ച 14 വേഗങ്ങള്‍ എന്ന കവിതയും, 2008 ജൂണ്‍ 28ന് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ആരോഗ്യ പാഠം എന്ന പംക്തിയില്‍ ഡോ. ആര്. രാഘവന് എഴുതിയ ആരോഗ്യമുള്ളവരുടെ മലം വെള്ളത്തില്‍ പൊങ്ങിക്കിടക്കും എന്ന ലേഖനവും തമ്മില്‍ ഒരു താരതമ്യ പഠനം മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
എന്നെ അറിഞ്ഞവര്‍
എന്നെ കണ്ടവര്‍
അനാവശ്യമായ കമന്റുകള്‍ ഒഴിവാക്കുക
മലയാള മനോരമയിലെ കുറിപ്പ്
എന്നെ അറിഞ്ഞവര്‍
എന്നെ കണ്ടവര്‍
അനാവശ്യമായ കമന്റുകള്‍ ഒഴിവാക്കുക
മലയാള മനോരമയിലെ കുറിപ്പ്
സഗീര്‍ രചനയും ചിത്രീകരണവും നിര്‍വ്വഹിച്ച സഗീറിന്റെ സ്വന്തം കവിത

14 വേഗങ്ങളെ കുറിച്ച് ബ്ലോഗര്‍മാരുടെ മനസ്സിലേക്ക് വെളിച്ചം വീശാന്‍ ഉതകുന്നത് ആയിരുന്നു സഗീറിന്റെ കവിത എന്നത് എടുത്തു പറയേണ്ടതുണ്ട്. ഡോക്ടര്‍ രാഘവന് എമ്പക്കം, അധോവായു, മലം മുതലായവയെ പറ്റി വളരെ ലാഘവത്തോടെ പറഞ്ഞു പോകുമ്പോള്‍ ശ്രീ. സഗീര്‍ കവിതയുടെ രൂപത്തില്‍ അവയെ നമ്മില്‍ ആഴ്ന്നിറങ്ങും വിധത്തില്‍ ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഒന്നാമനിവന്‍ ഏമ്പക്കം
....................................
.....................................
പതിനാലാമനോ ശുക്ലവുമല്ലോ!
ഇവിടെ ശ്രീ. സഗീര്‍ വേഗങ്ങളുടെ ക്രമവിന്യാത്തില് പോലും വളരെ കൃത്യത പാലിച്ചിരിക്കുന്നതായി കാണാം. സൂക്ഷമദൃഷ്ടിയോട് കൂടി രചനകളെ സമീപിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഇതിനു കഴിയൂ എന്നത് അദ്ദേഹത്തിന്റെ എഴുത്തിന്റെ മാറ്റ് കൂട്ടുന്നു.
വേഗങ്ങളുടെ സ്വാഭാവിക ഗതിയെ തടയുകയോ അശാസ്ത്രീയമായി നിയന്ത്രിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് ഡോ. രാഘവന് പറഞ്ഞു പോകുമ്പോള്‍ സഗീര്‍ നമുക്ക് കവിതയിലൂടെ എങ്ങിനെയാണ് അത് പറഞ്ഞു തന്നിരിക്കുന്നതെന്ന് നോക്കാം.
*വേഗധാരാണമൊട്ടും നന്നല്ല-
യെങ്കിലും സാധ്യമാണുതാനും.
*വേഗങ്ങളെ പിടിച്ചു നിര്‍ത്തല്‍
ഈ കവിതയുടെ രചനാവേളയില്‍ അനുഭവിച്ച വേദന എത്രമാത്രമെന്ന് കുഞ്ഞന്‍ എന്ന വായനക്കാരന്റെ അഭിപ്രായത്തിനുള്ള സഗീറിന്റെ മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് നമുക്കിവിടെ കാണാം.
ഒരു ആത്മ സംതൃപ്തിക്കായ്........ said...
പ്രിയ കുഞ്ഞന്‍,വേഗങ്ങള്‍ എന്താണ്,എത്രതരം എന്നൊന്നു അറിയാതെയാണോ?ഈ ചോദ്യം!അതോ എന്നെയും,എന്റെ കവിതയേയും കുറച്ചു കാട്ടാനോ? ചോദ്യത്തില്‍ ഒരു അറിവില്ലയ്മ കാണുവാന്‍ കഴിയുന്നു.മറ്റുള്ളവരും അറിയണോ ഈ അറിവില്ലായ്മ!
ശ്രീ. സഗീര്‍ പറഞ്ഞതിലും കാര്യമില്ലേ! ഇതൊന്നും അറിയാതെയാണോ മഹത്തായ ഒരു കവിതയെ നിരൂപിക്കാന്‍ ഇറങ്ങി തിരിക്കുന്നത്?
ഇനി തേജോ പുംഗവനുള്ള സഗീറിന്റെ ഉത്തരത്തിലേക്ക് ഒന്നെത്തി നോക്കാം (വഴുതി വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക)
ഒരു ആത്മ സംതൃപ്തിക്കായ്........ said...
പ്രിയ തേജോ പുംഗവന് ,കാമം നിയന്ത്രണ വിധേയമാണ് എന്നു പറഞ്ഞത് ഞാന്‍ ഒരു ഉപനിഷത്തും വായിച്ചല്ല.മറിച്ച് പണ്ദുള്ള മഹര്‍ഷിമാര്‍ തപശക്തിയിലൂടെ കാമത്തിനെ നിയന്ത്രണവിധേയമാക്കിയിരുന്നു എന്നു എവിടെയോ പണ്ദു വായിച്ചതായി ഓര്ത്തുകൊണ്ദ് എഴുതിയതാണ്.കവിതയില്‍ ഞാന്‍ പരയുന്നുണ്ദല്ലോ ശുക്ലത്തെ കുറിച്ച് കാമത്തിന്റെ അവസാനമാനല്ലോ ഈ വേഗം വരുന്നത്.ഇത് തടയുന്നത് നല്ലതല്ല എന്നും ഞാന്‍ പറയുന്നുണ്ദ്.പക്ഷെ ഈ കാമം തീര്‍ക്കാന്‍ ഇന്ന് നടന്നുകൊണ്ദിരിക്കുന്ന സംഭവങ്ങള്‍ നല്ലതല്ല അതിനു വെറെ പലമാര്ഗങ്ങളുണ്ദല്ലോ?അതില്‍ പലതും സ്വീകരിക്കാമല്ലോ!
ഇതെല്ലാം തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ വായനാശീലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്രയും പ്രതിഭാധനനായ ഒരു കവി നമ്മുക്കിടയില്‍ ഉണ്ടെന്നുള്ള തിരിച്ചറിവില്‍ എന്റെ അന്തരംഗം അഭിമാനപൂരിതമാകുന്നു - നിങ്ങളുടേയോ???
നിയമപ്രകാരമുള്ള മാപ്പറിയിപ്പ്:
അയലത്തെ ലീലാമ്മ ലീവായതിനാല്‍ ജൂണ്‍ ലക്കം മനോരമ ഇന്നലെയാണ് വായിക്കാനൊത്തത്, സദയം ക്ഷമിക്കുക
24 comments:
നിയമപ്രകാരമുള്ള മാപ്പറിയിപ്പ്:
അയലത്തെ ലീലാമ്മ ലീവായതിനാല്‍ ജൂണ്‍ ലക്കം മനോരമ ഇന്നലെയാണ് വായിക്കാനൊത്തത്, സദയം ക്ഷമിക്കുക
നല്ല ലേഖനം. ഇത്തരത്തിലുള്ള പഠനങ്ങള്‍ വളരെ ആവശ്യമാണ്. ഈ കവിത വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല. ഇപ്പോള്‍ എല്ലാം മനസ്സിലായി. :-)
ക്ലിനിക്കല്‍ പോയട്രി അല്ലേ?
ട്രാഫിക് റൂള്‍സ് പക്ഷെ വേഗം നിയന്ത്രിക്കൂ എന്നാണ് പറയുന്നത്. ആ നിലക്ക് ഈ കവിത നിയമവിരുദ്ധം ആണ്.
ഡിയര്‍ എസ്. ഐ. സാര്‍,
ഒരു ആത്മ സംതൃപ്തിക്കായി ട്രാഫിക് റൂള്‍സ് തെറ്റിക്കുന്നതില്‍ തെറ്റില്ലെന്നാണ് പണ്ദുള്ള മഹര്‍ഷിമാര്‍ തപശക്തിയിലൂടെ കാമത്തിനെ നിയന്ത്രണവിധേയമാക്കിയതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.
എന്റെ ഈ കമന്റ് ഉദ്ദിഷ്ടകാര്യത്തിനുള്ള ഒരു ഉപകാരസ്മരണയായി മാത്രം കാണാന്‍ അപേക്ഷ. കഴിഞ്ഞ രണ്ടാഴ്ചക്കുശേഷം എനിക്കു് ഇന്നുരാവിലെ മനസ്സറിഞ്ഞു് മലശോധന ഉണ്ടായി. പത്രലേഖനം വായിക്കാന്‍ കഴിഞ്ഞതു് ഭാഗ്യം! മലതുല്യമായ മലം മുഴുവന്‍ ഒരു കുട്ടിച്ചാക്കിലാക്കി ഞാന്‍ ഉടനെതന്നെ അടുത്തൊരു അണക്കെട്ടിലേക്കു് പോവുകയാണു്. എന്റെ മലം വെള്ളത്തിലോ, അതോ വെള്ളം മലത്തിലോ പൊങ്ങിക്കിടക്കുന്നതു് എന്നറിയുകയാണു് എന്റെ അങ്ങോട്ടുള്ള തീര്‍ത്ഥയാത്രയുടെ ലക്ഷ്യം. ഞാന്‍ ആരോഗ്യവാനാണോ ലോറിയാണോ എന്നു് അറിഞ്ഞിട്ടേ ഇനി വേറെ ഒരു കാര്യം മുള്ളൂ.
ബഹുമാന്യനായ ഡോ. ആര്. രാഘവന്റെ മലശോധനപരീക്ഷണറിപ്പോര്ട്ട് വേഗധാരണം ചെയ്യാതെ കയ്യോടെ തുറന്നുവിട്ടു് ഈശ്വരസ്മരണയുടെയും ധ്യാനത്തിന്റേയും സമയമായ മൂവന്തിനേരത്തു് മുള്ളാനും തൂറാനും പോകരുതു് എന്നു് ആര്ഷഭാരതസന്തതികളോടു് ആഹ്വാനം ചെയ്യാനും, മലശോധനക്കു് നെല്ലിക്കാത്തളം തന്നെ വേണമെന്നില്ല, നെല്ലിക്കാച്ചമ്മന്തിയോ പച്ചനെല്ലിക്കയോ ആയാലും ധാരാളം മതിയാവുമെന്നുമുള്ള സത്യം ജനങ്ങളെ ജാതിമതഭേദമെന്യേ അറിയിക്കാനും ലാഭേച്ഛയില്ലാതെ പത്രസ്ഥലം നല്കിയ “മയിലാള നമോരമക്കു്” എന്റെ കുടലഴിഞ്ഞു് അകമൊഴിഞ്ഞ ആയിരത്തൊന്നു് നന്ദികള്!!!
കവി സഗീറിന്റെ “പതിനാലു് വേദങ്ങള്‍” എന്ന മഹത്തായ കവിത വായിച്ചില്ല. വേദങ്ങളില്‍ വലിയ പാണ്ഡിത്യമില്ലാത്തതിനാല് മനസ്സിലാവുമോ എന്ന ഭയം ചില്ലറയായിരുന്നില്ല. കവിത “പതിനാലു് വേഗങ്ങളെ” സംബന്ധിച്ചായിരുന്നു എന്നു് കണ്ടില്ല. അതു് മനസ്സിലാക്കിത്തന്നതിനു് അനൊണി ആഷാനു് നന്ദി. ഒരാഴ്ച അവധി കിട്ടുമ്പോള്‍ ആ കവിതയെ വായിക്കാനും പഠിക്കാനും തീര്‍ച്ചയായും ഞാന്‍ ശ്രമിക്കും.
അറിവില്ലായ്മ മൂലം ഇങ്ങിനെയൊരു കുണ്ടാമണ്ടിയാകുമെന്ന് കരുതിയില്ല..!
സഗീറിനും അനൊണി ആഷാനും അഭിനന്ദനങ്ങള്‍..!
കുഞ്ഞാ ഫീലരുത് പ്ലീസ്, വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിക്കൂ :)
നിരക്ഷകുക്ഷി എന്ന പ്രയോഗം വേണമെങ്കില്‍ മാറ്റിയേക്കാം?
ഫീലിങ്ങൊന്നുമില്ല മാഷെ..
പോസ്റ്റിലെ ഇതിവൃത്തത്തിന് ഇതാവിശ്യമാണ്. സഗീര്‍ പറഞ്ഞതല്ലെ അത് അങ്ങിനെതന്നെ ആവട്ടെ
നമ്മുടെ മഹത്തായ ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ , നമ്മുടെ പൈതൃകത്തിന്റെ, നമ്മുടെ പാരമ്പരയ്ത്തിന്റെ , ഒളിഞ്ഞിരിക്കുന്ന മഹത് ത്ത്വങളുടെ വൈശിഷ്ട്യം വിളിച്ചോതുന്ന, ഇത്തരം കവിത എഴുതിയ ശ്രീ സഗീറും, അതേ തത്വങള്‍ വിശദീകരിച്ച് ലേഖനമെഴുതിയ ഡോ: ആര്, രാഘവനും തീര്‍ത്തും, അഭിനന്ദനീയരാണ്. അവരെ ഈശ്വരന് അനുഗ്രഹിക്കട്ടെ.
അതേ പോലെ തന്നെ ഇങനെ ഒരു താരതമ്യ പഠനം എഴുതി ഇത് കൂടുതല്‍ പ്രചരിപ്പിക്കാന്‍ സന്മനസ്സ് കാണിച്ച അനോണി മാഷിനെയും, അഭിനന്ദിക്കുന്നു.
ഈ “വേഗങള്” എന്ന അതി ഗഹനമായ വിഷയത്തില്‍ ഒരു ഇംഗ്ലീഷ് വിക്കി ലേഖനം കൂടി എഴുതാന്‍ ഇവരില്‍ ആര്‍ക്കെങ്കിലും സന്മ്നസ്സ് തോന്നിയിരുന്നെങ്കില്‍, നമ്മുടെ അതി മഹത്തായ സംസ്ക്കാരത്തിന്റെ വെളിച്ചം ലോകം മുഴവന്‍ വ്യാപിച്ചേനേ, എന്നുകൂടി ആഗ്രഹിക്കുന്നു. ശ്രീ സഗീര്‍ പണ്ടാരം കേവലം മലയാള ബ്ലോഗില്‍ മാത്രം ഒതുങി നില്‍ക്കേണ്ട ഒരു പ്രതിഭ അല്ലാ എന്നു കൂടി പറഞ്ഞു കൊള്ളട്ടേ. അതേ പോലെ തന്നെ ഡോ രാഘവനും ഒരു ബ്ലോഗ് തുടങിയിരുന്നെങ്കില് എന്നു കൂടി ആശിക്കുന്നു.
ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന അനുഗ്രഹീത കവിയുടെ കാവ്യയാത്രയിലെ ഉല്‍ക്കടമായ ഒരു മയില്ക്കുറ്റിയാണ് 14 വേഗങ്ങള്‍ എന്ന കവിത. ആയുര്‍വേദം, കാമശാസ്ത്രം, മൂത്രാനുബന്ധ ശാസ്ത്രങ്ങള്‍ എന്നിവയില്‍ ആഴത്തിലും, പരന്നും ഉള്ള വായനാ സമ്പത്തും, ജ്ഞാന നൈപുണിയും കൊണ്ട് ഈ കവിത പ്രത്യേകം ശോഭിച്ചു നില്ക്കുന്നു.
വേഗങ്ങളെ നിയന്ത്രിച്ചാല്‍ വരുന്ന കുഴപ്പങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന കവിത ഇന്ന് ലോകം നേരിടുന്ന വലിയ ഒരു വെല്ലുവിളിയിലേക്കു വിരല്‍ ചൂണ്ടുന്നു.
പണ്ടത്തെ മഹര്ഷിമാര്ക്ക് കാമവേഗം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ അതുപോലെ നമ്മള് നിയന്ത്രിച്ചാല്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നും അതുകൊണ്ടാണ് ശ്രീ പണ്ടാരം ഇതൊന്നും നിയന്ത്രിക്കാത്തതെന്നും തുറന്നടിക്കാനുള്ള അദ്ദേഹത്തിന്റെ ആര്‍ജ്ജവം ഇന്നത്തെ കവികളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവനയാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന ഇത്തരം ഘണ്ഠഗ്ഘടോല്ക്കണ്ടമായ നിലപാടുകളിലൂടെ കവി വ്യത്യസ്തനാകുന്ന അപൂര്‍വ്വ ദൃശ്യ ചാരുതയും, അതിന്റെ കപിലോല്ക്കടമായ ശുഷ്ക്കാന്തിയും ഇവിടെ അനാദൃശമാണെന്നത് പ്രത്യേകം എടുത്തു പറയാതെ വയ്യ.
ഇനിയും ഇതുപോലെ ധാരാളം മാറ്റൊലിക്കൊള്ളുന്ന വൃഷണാവലംബിത കാവ്യോന്മത്ത കുസുമങ്ങള്‍ വിരിയിക്കാന്‍ കവിയുടെ തൂലികയ്ക്ക് വിജൃംഭിതമായ ഉദ്ധാരണനൈപുണി കൈവരട്ടെയെന്ന് ഉല്ക്കടാടോപം ആശംസിക്കുന്നു
"വൃഷണാവലംബിത കാവ്യോന്മത്ത കുസുമങ്ങള്‍...."
ഹമ്മേ.......... ഹാവൂ!
പിഷാരടീ...... നമിച്ചു!
എന്റമ്മോ ഇന്നത്തെ ബ്ലോഗുജീവിതം ധന്യമായി. എന്നും ഒരു പണ്ടാരക്കവിതവായിച്ചു തുടങ്ങുന്ന ഞാന്‍ ഇന്നവിടെ ചെന്നപ്പോള്‍ കണ്ടതെന്താണ്!!!!. പോട്ടെ വല്ലപ്പോഴുമൊക്കെ ഒരു ചക്കവീഴുകയും മുതല ചാവുകയും ചെയ്യുമല്ലോ. അതിന്റെ ഒരു വിഷമം മാറിക്കിട്ടി,സീക്കെ ഒരു ചാക്കുമായി മലമ്പുഴയുണ്ടാക്കന് പോകുന്നെന്നു കേട്ടു ഒരു പാര്‍ക്കിനുള്ള സ്ഥലം പണ്ടാറമടങ്ങിത്തരാന് അപേക്ഷ ആരാന്റെ ചോരകൊണ്ട് വിസ്മയമുണ്ടാക്കുന്നത്ര നാറില്ല.ഞാന്‍ ഒരു പണ്ടാര്ഫാനായവിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
ജയ്...പണ്ടാ.....
റം
കാവലാന്‍,
Why RUM? As a 'paNtaar Fan' you can surely afford even a very old Single Malt Scotch! :)
ഹഹഹ ഈ പണ്ടാറക്കാലന്റെ ഒരു കാര്യം!!
ആദ്യം തന്നെ 'കാമാസക്തപിഷാരടി'യ്ക്ക് ഒരു സാഷ്ടാംഗ പ്രണാമം. നമിച്ചണ്ണാ. പ്രയോഗങ്ങള്‍ അപാരം.
സഹീര്‍ ഒരു കാര്യം കവിതയിലൂടെ പറയാന്‍ ശ്രമിച്ചു. ആസ്വാദന തലത്തില്‍ അത് അല്പം മോശമാണെന്നു കരുതി അദ്ദേഹത്തിനെ ഇങ്ങനെ പിച്ചിച്ചീന്താതെ. എല്ലാവര്ക്കും കാളിദാസനും ഷെല്ലിയും ആകാന്‍ കഴിയില്ലല്ലോ.
അതുപോലെതന്നെ ഡോ. ആര്.രാഘവന് പഴയ ആയുര്വ്വേദശാസ്ത്രത്തിലെ ഒരു വിഷയം അവതരിപ്പിച്ചു. അതിന് മലമ്പുഴ ചുമന്നു പരീക്ഷണം നടത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.
സഹീറിന്റെ കവിത വായിച്ചപ്പോള്‍ ഒരു സംശയം ഉണ്ടായിരുന്നത് അവിടെ ചോദിക്കാവുന്ന തരത്തിലായിരുന്നില്ല അവിടത്തെ കമന്റിന്റെ പോക്ക്. അതുകൊണ്ട് ആ സംശയം ഇവിടെ ചോദിക്കുന്നു. ഇതൊരു ശാസ്ത്ര വിഷയം അവതരിപ്പിച്ച പോസ്റ്റല്ലെ. ആര്‍ക്കെങ്കിലും മറുപടി പറയാന്‍ തോന്നിയാലോ. ആയുര്‍വ്വേദത്തില്‍ 'വേഗത്തിന്' എന്താണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്?
ഒഴുക്ക്, ആവശ്യം, മലശോധനം, ശുക്ലം, മുട്ടല്‍, തുടങ്ങിയ അര്‍ത്ഥങ്ങള്‍ കണ്ടു.
എന്റെ സംശയം, 14 വേഗങ്ങളില്‍- ദാഹവും വിശപ്പും മറ്റുള്ളതില്‍ നിന്നും വേറിട്ടു നില്ക്കുന്നു. അതിനെ ഒന്ന് തടഞ്ഞു നിറുത്തിയതുകൊണ്ട് മറ്റുള്ളതിന്റെ അത്ര പ്രശ്നം ഉണ്ടാകുമോ ?
വിസര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഭാരതീയ രീതിയും പാശ്ചാത്യ രീതിയും തമ്മില്‍ ഒരു വ്യത്യാസം കാണുന്നുണ്ട്. ഭാരതത്തില്‍, ദൈവം ഭൂമിയുടെ സൃഷ്ടിക്കു ശേഷം, വൃക്ഷലതാതികളെയും പക്ഷിമൃഗാതികളെയും സൃഷ്ടിച്ചതിനുശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത്. പക്ഷെ പാശ്ചാത്യ നാടുകളില്‍ ദൈവം കക്കൂസ് ഉണ്ടാക്കിയതിനുശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത്. മലം സൂക്ഷിച്ചുവെക്കുന്നതില്‍ മനുഷ്യര്‍ ബുദ്ധിമുട്ടരുതെന്നു മൂപ്പര്‍ക്ക് തോന്നിയിട്ടുണ്ടാകും.
അപ്പോള്‍, പറഞ്ഞു വരുന്നതെന്തെന്നാല്‍, പാശ്ചാത്യര്‍ ഭാരതത്തില്‍ വരുന്നതിനു മുമ്പാണ് ആയുര്‍വ്വേദശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുള്ളത്. അന്ന് യൂറോപ്യന്റെ മലം പരിശോധിക്കാന്‍ അതെഴുതിയ മഹര്ഷിമാര്ക്ക് സാധിച്ചിട്ടുണ്ടാവില്ല. പക്ഷെ യൂറോപ്യന്റെ കടന്നുകയറ്റത്തിനും അവരുടെ ശീലം അനുകരിച്ചതിനും ശേഷം നാട്ടില്‍ മലസിദ്ധാന്തം മാറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അത് ഇങ്ങിനെയാണ് - നമ്പൂരിയുടെ (സസ്യാഹാരം കഴിക്കുന്നവരുടെ) മലം ഉറയ്ക്കാനും പാടില്ല, നസ്രാണിയുടെ (മാംസാഹാരം കഴിക്കുന്നവരുടെ) മലം ഇളകാനും പാടില്ല എന്ന്. ഇത് കളിയായി പറയുന്നതായാലും അതിലും കാര്യമുണ്ടെന്നു തോന്നുന്നു.
നമ്മുടെ നാട്ടില്‍ ആളുകള്‍ തൂറാന്‍ പോകുന്നതിന് 'വെളിയ്ക്കിരിക്കുക്' എന്നാണ് പറയാറുള്ളത്. അത് യൂറോപ്പു സംസ്കാരം ഉള്ളവര്‍ക്ക് പരിചയം ഉണ്ടാവില്ല. സര്‍ക്കാര്‍ സൗജന്യമായി കക്കൂസ് ഉണ്ടാക്കിക്കൊടുത്തതിനു ശേഷമാണ് നമ്മുടെ നാട്ടുകാര്‍ മറച്ചുകെട്ടി തൂറാന്‍ തുടങ്ങിയത് എന്ന കാര്യം പലരും ഓര്‍ക്കുന്നുപോലുമില്ല.
"ഇതാണോ കാച്ചില്' എന്ന കൃഷ്ണപിള്ളയുടെ വാക്കുകളാണ് ഓര്‍മ്മവരുന്നത്.
സന്ധ്യാസമയത്ത് വെളിയ്ക്കിരിക്കുമ്പോള് വിഷജന്തുക്കളുടെ ദംശനത്തില്‍ നിന്നും അപകടമുണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് സന്ധ്യാ സമയത്തെ പ്രാര്‍ത്ഥന എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കക്കൂസില്‍ തന്നെ ജനിച്ചു വളരുന്ന സംസ്കാരമുള്ളവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല.
ചിന്തയും വാക്കും പ്രവര്‍ത്തിയും 'അമല'മായിരിക്കണം എന്നുള്ളത് ഭാരതീയ തത്വചിന്തയിലെ ഒരു പ്രത്യേകതയാണ്. 'മലം' നിറഞ്ഞ മനസ്സും ചിന്തയും ഇല്ലാത്ത നല്ല മനുഷ്യരാവാനാണ് പലരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്.
ആഴ്ചയില്‍ 5 ദിവസം അടിച്ചു കളഞ്ഞാല്‍ കാന്‍സര്‍ വരില്ലെന്നു ആധുനിക ശാസ്ത്രം പറഞ്ഞിട്ടുള്ളത് ശ്രീകുമാറിന്റെ (സ്വയംഭോഗം ചെയ്യൂ, അര്‍ബുദമകറ്റൂ) പോസ്റ്റില്‍ കാണാം. എനിയ്ക്ക് അത് ലിങ്ക് ചെയ്യാന്‍ പറ്റുന്നില്ല.
http://sreepree773.blogspot.com/2008/08/blog-post_17.html
അപ്പോള്‍ വേഗങ്ങളെ തടുക്കാന്‍ പാടില്ലെന്നു പറയുന്നത് ശരിയല്ലെ.
പാര്‍ത്ഥാ... വത്സല ശിഷ്യാ
കാമാസക്ത പിഷാരടി എന്റെ മറ്റൊരു പേരാണ്. (വീട്ടില്‍ ഫാര്യ വിളിക്കുന്ന പേര്) ഇങ്ങോട്ടു കിട്ടിയ പ്രണാമങ്ങള്ക്കെല്ലാം വില്ലു പോലെ വളഞ്ഞു കുമ്പിട്ടു നമിക്കുന്നു.
മലം നിറഞ്ഞ മനസ്സ് എന്ന ശിഷ്യന്റെ പരാമര്‍ശം അങ്ങട് മനസ്സിലാവണില്യ. അപ്പോ മനുഷ്യന്റെ മനസ്സ് ചന്തിയിലാണോ ഇരിക്കുന്നത്? ചുമ്മാതല്ല സഗീറിന്റെ കവിതകള്‍ക്കൊക്കെ ഒരു കാവ്യകലാമലവിലോലിതസൌന്ദര്യം ദൃശ്യമാകുന്നത്
ക്യാന്‍സര്‍ വരില്ലായിരിക്കും, പക്ഷേ ഈ ഇളം പ്രായത്തിലേ എല്ലാം തേയ്മാനം സംഭവിപ്പിച്ചു കളയണോ എന്ന് ആ ലേഖനമെഴുതിയ കുഞ്ഞാടിനോട് ചോദിക്കാന്‍ അവിടെ വരെ ഒന്നു പോയിവരാം
ഹെന്ത്!!!!!
അച്ചടിമാധ്യമത്തില്‍ നിന്നും സഗീര്‍ കോപ്പിയടിച്ചുവെന്നോ!!??
ആരവിടെ കരി കലക്കാന്‍ നാം ഉത്തരവിട്ടിരിക്കുന്നു.
ആയുര്‍വേദവിധിപ്രകാരം ആവണക്കെണ്ണ കുടിച്ചിട്ടും മലതടസ്സം മാറാതെ, “മലകളിളകിലും മഹാജനാനാം മലമിളകാ” എന്ന ശ്ലോകം ചൊല്ലി വിലപിക്കുന്നവരെ എന്റെ മലശോധനപരിശോധനയുടെ ഫലം ഇതുവഴി അറിയിക്കുന്നു:
ചാക്കില്‍നിന്നും ഒരു meteorite പോലെ ജലാശയത്തിന്റെ അടിയിലേക്കു് കുതിച്ച മലം ആദ്യം അടിത്തട്ടില്‍ ഭീകരമായ ഒരു കുഴി രൂപപ്പെടുത്തി. ആ നിലയില്‍ ചിന്താവിഷ്ടയായ സീതയെപ്പോലെ മലം അല്പനേരം നിലകൊണ്ടു. അതിനുശേഷം ഒരു നവവധുവിനെപ്പോലെ മന്ദം മന്ദം മടിച്ചുമടിച്ചു് മുകളിലേക്കു് ഉയരാന്‍ തുടങ്ങി. “മലം ജലനിരപ്പില്‍” എന്ന അവസ്ഥ തൂറിയവന്റെ ആരോഗ്യമാണു് കാണിക്കുന്നതെന്നതിനാല്‍, എനിക്കും അപ്പോള്‍ ആശ്വാസമായി. പക്ഷേ, പകുതിക്കു് വച്ചു് മലപ്പഹയന് വേഗധാരണം ചെയ്തുകളഞ്ഞു! അത്ര പച്ചക്കറിയുമല്ല, അത്ര മാംസക്കറിയുമല്ല എന്ന അവസ്ഥ! ആയുര്വേദമലശോധനാശാസ്ത്രം ഇതിനെ “തീട്ടത്രിശങ്കുസ്വര്ഗ്ഗം” എന്നാണത്രേ വിളിക്കുന്നതു്!
ഇതിനു് ആയുര്‍വേദം പല പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ടു്. അതിന്‍പ്രകാരം മലം ജലനിരപ്പിലെത്താന്‍ ഒന്നുകില്‍ കൂടുതല്‍ പച്ചക്കറി കഴിക്കുക. പക്ഷേ മലം ഒഴുകിനടന്നു് ലോകമാകെ നാറ്റിക്കും. അല്ലെങ്കില്‍ മലം താഴെത്തന്നെ കഴിയാന്‍ കൂടുതല്‍ മാംസാഹാരം കഴിക്കുക. പക്ഷേ ആരോഗ്യം പിന്നെ ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കില്ല!
മൂന്നാമതൊരു മാര്‍ഗ്ഗമുണ്ടു്. അതാണു് ഭാരതീയ ഫിലോസഫിക്കു് ഏറ്റവും യോജിച്ചതു്. തിന്നരുതു്, തൂറരുതു്, കുടിക്കരുതു്, മുള്ളരുതു്, മനുഷ്യനെയും മനസ്സിനെയും സന്തോഷിപ്പിക്കുന്ന യാതൊന്നും ചെയ്യരുതു്! ദേഹമോ ബുദ്ധിയോ അനങ്ങുന്ന ജോലികള്‍ പൂര്‍ണ്ണമായും വര്ജ്ജിച്ചുകൊണ്ടു് ചാവുന്നതുവരെ ചുമ്മാ വെറുതെ പത്മാസനത്തില്‍ അങ്ങു് ഇരുന്നേക്കുക! എന്തെങ്കിലും ചെയ്യണമെന്നു് നിര്‍ബന്ധമാണെങ്കില്‍ ദുഃഖനിമഗ്നരായി പരദൂഷണം ധ്യാനിക്കുകയോ, പരദൂഷണത്തില്‍ ആനന്ദിക്കാനായി ചപ്ലാക്കട്ട അടിച്ചുകൊണ്ടു് പ്രാര്‍ത്ഥിക്കുകയോ ആവാം. ഈ “ആത്മീയ”മാര്‍ഗ്ഗം സ്വീകരിച്ചാല്‍ മറ്റൊന്നും കിട്ടിയില്ലെങ്കിലും മോക്ഷം കിട്ടുമെന്ന കാര്യം എന്തായാലും നിശ്ചയം! ഈ ഭൂമിനരകത്തീന്നു് എത്രേം നേരത്തെ കരകയറാനല്ലാതെ പിന്നെ മറ്റുവല്ലോത്തിനുമാണോ മനുഷ്യന് ഈ നരകവാരിധീനടുവില് ജനിക്കുന്നതു്?
സി. കെ. ബാബു, താങ്കളുടെ പരീക്ഷണത്തിന്റെ വീഡിയോ ഹാജരാക്കൂ
:)
anonymous,
കൊള്ളാലോ മോഹം! കാമക്രോധമോഹങ്ങള്‍ അടക്കി ആയുര്വേദാനുസരണം വേഗധാരണം ചെയ്യാതെ ജീവിക്കൂ കണ്ണാ/കണ്ണീ! :)
Post a Comment